പൃഥ്വിരാജ് മാത്രമല്ല, മമ്മൂട്ടിയും കര്‍ണനായെത്തും; ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത്

കുഞ്ഞാലിമരക്കാര്‍, ബിലാല്‍ തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് ഈയിടെ പ്രഖ്യാപിച്ചത് അതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച “കര്‍ണ്ണന്‍” എന്ന ചിത്രം ഉപേക്ഷിച്ചിട്ടിലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. നടനും സംവിധായകനും നിര്‍മ്മാതാവുമായ പി. ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം മധുപാല്‍ ആയിരിക്കും സംവിധാനം ചെയ്യുക എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനു മുന്‍പേ തന്നെ ആര്‍. എസ് വിമല്‍ പ്രിഥ്വിരാജിനെ നായകനാക്കി “കര്‍ണ്ണന്‍” എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായും അറിയിച്ചിരുന്നു.

പ്രിഥ്വിരാജിന്റെ “കര്‍ണ്ണനെ”ക്കുറിച്ചുള്ള വാര്‍ത്തകള്‍ പിന്നീട് പലതുമുണ്ടായെങ്കിലും മമ്മൂട്ടിയുടെ “കര്‍ണ്ണനെ”ക്കുറിച്ചുള്ള വാര്‍ത്തകള്‍ അധികം പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത മമ്മൂട്ടിയുടെ “കര്‍ണ്ണന്‍” ഉപേക്ഷിച്ചിട്ടില്ല എന്നാണ്. 2018 ജനുവരിയോട് കൂടി സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം മമ്മൂട്ടിയില്‍ നിന്ന് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി. ശ്രീകുമാര്‍ പറഞ്ഞു. ഇപ്പോള്‍ ഈ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ല എന്നും ഈ സിനിമയ്ക്ക് പിന്നില്‍ വമ്പന്‍ പേരുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം