പ്രിയന്റെ ഓട്ടത്തിനൊപ്പം കൂടി മമ്മൂട്ടിയും?; അതിഥി താരമാകുമെന്ന് റിപ്പോര്‍ട്ട്

ഷറഫുദ്ദീന്‍ നായകനായെത്തുന്ന ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയുടെ ട്വീറ്റിന് പിന്നാലെയാണ് ഈ പ്രചാരണം സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

കോമഡി എന്റര്‍ടെയ്നറായ ഈ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെന്നായിരുന്നു ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്. ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയുള്ള ട്വീറ്റ് വന്നതോടെ ആവേശത്തിലാണ് ആരാധകരും.

ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം ഷറഫുദ്ദീന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ഓടി നടക്കുന്നതിനാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തയാളാണ് ചിത്രത്തില്‍ ഷറഫുദ്ദീന്റെ കഥാപാത്രം. c/o സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’. നാളെ ചിത്രം തിയേറ്ററുകളില്‍ എത്തും.

നൈല ഉഷ, അപര്‍ണ ദാസ്, അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സന്തോഷ് തൃവിക്രമന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍