മമ്മൂക്കയുടെ ഓരോ റോളും കാണാപ്പാഠമാണ്, ഫസ്റ്റ് ഷോ കാണാനും അമ്മ ഉണ്ടാവാറുണ്ട്..; അമ്മാളു അമ്മയെ ചേര്‍ത്തു പിടിച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധികയുടെയും ഹൃദ്യമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രിയ താരത്തെ ഒരു നോക്ക് കണ്ടതിന്റെ സന്തോഷത്തിലാണ് അമ്മാളു അമ്മ എന്ന മമ്മൂട്ടി ആരാധിക. നടി സീമ ജി നായര്‍ മുഖേനയാണ് അമ്മാളു അമ്മയ്ക്ക് മമ്മൂട്ടിയെ കാണാനുള്ള അവസരമുണ്ടായത്. നടന്‍ രമേശ് പിഷാരടി അടക്കമുള്ളവര്‍ അമ്മാളു അമ്മയുടെ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.

അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം എന്നു പറഞ്ഞു കൊണ്ടുള്ള കുറിപ്പും സീമ ജി. നായര്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂക്കയുടെ ഓരോ റോളും അമ്മക്ക് കാണാപ്പാഠമാണ്. മമ്മൂക്കയുടെ ഏതു പടം വന്നാലും ഫസ്റ്റ് ഷോ കാണാന്‍ അമ്മ ഉണ്ടാവാറുണ്ടെന്നും സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

സീമ ജി. നായരുടെ കുറിപ്പ്:

ഈ നല്ല ദിവസത്തില്‍ ഒരുപാട് സന്തോഷത്തോടെ ഈ നല്ല ഫോട്ടോ നിങ്ങള്‍ക്കായി തരുന്നു. പറവൂരെ അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം. രണ്ടു മൂന്നു വര്‍ഷത്തിലേറെയായി അമ്മയുടെ ഈ ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ടായിരുന്നു. യാദൃച്ഛികമായി പറവൂര്‍ നിന്ന് രാധിക അമ്മയുടെ ഈ ആഗ്രഹം പറഞ്ഞു എന്നെ കോണ്‍ടാക്ട് ചെയ്തു. കുറച്ചു ലിങ്കും അയച്ചു തന്നു.

ഞാന്‍ പിഷാരടിയോട് ഈ കാര്യം പറഞ്ഞു. അമ്മയുടെ ആഗ്രഹം സാധിക്കാനായി അങ്ങനെ വഴി തെളിഞ്ഞു. സത്യം പറയട്ടെ അദ്ദേഹത്തോട് നമുക്കുള്ള ആരാധന ഒന്നുമല്ലെന്ന് അമ്മാളു അമ്മയുടെ ആരാധന കണ്ടപ്പോളാണ് മനസിലായത്. മമ്മൂക്കയുടെ ഓരോ റോളും അമ്മക്ക് കാണാപ്പാഠമാണ്. മമ്മൂക്കയുടെ ഏതു പടം വന്നാലും ഫസ്റ്റ് ഷോ കാണാന്‍ ‘അമ്മ ഉണ്ടാവും.

തീയറ്ററുകളില്‍ ഒട്ടിക്കുന്ന പോസ്റ്ററുകളുടെ നാടുവിലാണുറക്കം. ആ അമ്മയുടെ മനസ്സ് നിറഞ്ഞു മമ്മൂക്ക യാത്ര ആക്കുമ്പോള്‍ ഒറ്റ ആഗ്രഹം ആണ് അമ്മക്കുണ്ടായിരുന്നത്. ഇനി കുറെ അമ്പലങ്ങളില്‍ നേര്‍ച്ചയുണ്ട്. മമ്മൂക്കയെ കണ്ടതിനു ശേഷം പോകാനുള്ളതാണ് എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഉണ്ടായിരുന്നു. കാരണം മമ്മൂക്കയെ ഒരു നോക്ക് കാണാന്‍ ഉള്ള നേര്‍ച്ചയായിരുന്നു അത്.

Latest Stories

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് വി ഡി സതീശൻ

മെയ് 18-ന്റെ രാഷ്ട്രീയം: കേരളം ഏത് വഴിയിലേക്ക്?

'വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍'; കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി

'ഇടത് മൂല്യങ്ങൾ കൈവിടാതെ സി പി ജോണും ഷിബു ബേബി ജോണും'; വിഡിഎസ് ക്യാബിനറ്റിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌ത്‌ മന്ത്രിസഭയിലേക്ക്

'മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ, ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസിൽ തന്നെ'; മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

'ദിയയെ കണ്ടാൽ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ'; യുവതിയുടെ കമന്റിന് രൂക്ഷ മറുപടിയുമായി ദിയ കൃഷ്ണ