മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

എംടി വാസുദേവന്‍ നായരുടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. എംടി അന്തരിച്ച സമയത്ത് അസര്‍ബൈജാനില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അതിനാല്‍ എംടിയെ അവസാനമായി കാണാനോ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ മമ്മൂട്ടിക്ക് സാധിച്ചിരുന്നില്ല. നടന്‍ രമേശ് പിഷാരടിക്കൊപ്പമാണ് എംടിയുടെ ‘സിതാര’യില്‍ മമ്മൂട്ടി എത്തിയത്.

എംടി മരിച്ച് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട്ടെ വസതിയില്‍ എത്തുന്നത്. എംടിയെ മറക്കാന്‍ പറ്റാത്തതു കൊണ്ടാണ് താന്‍ വന്നത് മറ്റൊന്നും പറയാനില്ല എന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞത്. എംടിയുടെ മരണസമയത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തിയിരുന്നു.

എംടിയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മമ്മൂട്ടി. എംടിയുടെ നിരവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നടനാണ് മമ്മൂട്ടി. അവസാന ദിവസങ്ങളിലടക്കം മമ്മൂട്ടിയും എംടിയും തമ്മിലുള്ള ബന്ധം പൊതുവേദികളിലടക്കം പ്രകടമായിരുന്നു.

അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് എംടി അന്തരിച്ചത്. സാഹിത്യത്തിന് പുറമെ ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച എംടി അധ്യാപകന്‍, പത്രാധിപര്‍ എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല