പരിമിതികൾക്കിടയിലും ഷർട്ട് ഡിസൈൻ ചെയ്ത് സമ്മാനിച്ച് ആരാധകൻ; സമ്മാനം പൊതുവേദിയിൽ ധരിച്ചെത്തി ഞെട്ടിച്ച് മമ്മൂട്ടി

പരിമിതികൾക്കിടയിലും പ്രിയതാരം മമ്മൂട്ടിയ്ക്ക് ഷർട്ട് ഡിസൈൻ ചെയ്ത് സമ്മാനിച്ച് ആരാധകൻ. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ആണ് പ്രിയതാരത്തിന് സ്നേഹസമ്മാനം നൽകിയത്.

ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചു കൊണ്ടാണ് ജസ്ഫർ ലിനൻ ഷർട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന് പകരം ഒരു സമ്മാനമായി കഴിഞ്ഞ ദിവസം ഇടിയൻ ചന്തു എന്ന സിനിമയുടെ സോങ് ലോഞ്ചിന് ഈ ഷർട്ട് ധരിച്ചുകൊണ്ടാണ് താരമെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

ഇതിന്റെ സന്തോഷം ജസ്ഫർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘നന്ദി മമ്മൂക്ക… എന്നിലെ കലാകാരന് നൽകിയ ഈ അംഗീകാരത്തിന്… എന്റെ പരിശ്രമത്തിന് വില നൽകിയതിന്… പിന്നെ ഒരു മാസം കഴിഞ്ഞിട്ടും എന്നെ ഓർമിച്ചതിന്’ എന്നാണ് ജസ്ഫർ കുറിച്ചത്.

Latest Stories

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന

‘ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം, ഗുരുതര തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്'; വി ഡി സതീശന്‍

നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് ബുംറയെന്ന് ഞാൻ പറയില്ല, പക്ഷേ...: വിലയിരുത്തലുമായി ഹെൻറിച്ച് ക്ലാസെൻ

കൽക്കിയോ ബ്രഹ്മാസ്ത്രയോ അല്ല, ഇന്ത്യൻ സിനിമയിലെ എറ്റവും മുടക്കുമുതലുളള സിനിമ ഇനി ഈ സൂപ്പർതാര ചിത്രം

ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റി; രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണമെന്ന് കെസി വേണുഗോപാല്‍

തരൂരിന്റെ മോദി സ്തുതിയും കോണ്‍ഗ്രസിന്റെ 'ചിറകരിയലും'; ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?