ഷൂട്ടിംഗ് ഇടവേളയില്‍ തറയില്‍ തന്നെ കിടന്നുറങ്ങി മമ്മൂട്ടി; 'നന്‍പകല്‍ നേരത്ത് മയക്കം' ചിത്രങ്ങളുമായി ജോര്‍ജ്

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ ഗംഭീര പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെറും നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്.

വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

സുന്ദരമായി മാറുന്ന ജയിംസ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നൊരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീന്‍ കഴിഞ്ഞ ശേഷം അല്‍പം വിശ്രമിക്കാന്‍ വേണ്ടി കിടന്നതായിരുന്നു മമ്മൂട്ടി. പഴനിയിലെ കാറ്റടിച്ചപ്പോള്‍ ക്ഷീണം കൊണ്ട് മമ്മൂട്ടി ഇലകള്‍ വീണുകിടക്കുന്ന തറയില്‍ കിടന്നുറങ്ങുകയായിരുന്നു.

അതേസമയം, ഐഎഫ്ഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ജനുവരി 19ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. അശോകന്‍, രമ്യ പാണ്ഡ്യന്‍,കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു, രാജേഷ് ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. എഡിറ്റിംഗ് ദീപു എസ്.ജോസഫ്, മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം തിയേറ്ററില്‍ എത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ