മമ്മൂട്ടി നമ്മള്‍ വിചാരിച്ചത് പോലൊരു 'നന്മമരം' അല്ല; വീണ്ടും ട്രെന്‍ഡ് ആയി 'രാപ്പകല്‍', ട്രോള്‍പൂരം

വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മമ്മൂട്ടി ചിത്രം ‘രാപ്പകല്‍’. 2005ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയിരുന്നു. എന്നാല്‍ കൈയ്യടികള്‍ അല്ല ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കൃഷ്ണന്‍ എന്ന നായക കഥാപാത്രത്തിന് അടക്കം ട്രോളുകളാണ് ലഭിക്കുന്നത്.

ചിത്രത്തില്‍ വലിയൊരു തറവാട്ടുവീട്ടിലെ പണിക്കാരനായാണ് അനാഥനായ കൃഷ്ണന്‍ എത്തുന്നത്. എന്നാല്‍ ഈ കഥാപാത്രസൃഷ്ടി അത്ര നന്നായിട്ടില്ലെന്നാണ് പുതിയ വായനകള്‍. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കഥാപാത്രമാണിതെന്നാണ് ചിത്രത്തിലെ വിവിധ സീനുകള്‍ എടുത്തുപറഞ്ഞു കൊണ്ട് ട്രോളുകളില്‍ പറയുന്നത്.

ഇത്തരം സീനുകള്‍ ചേര്‍ത്തു വച്ചുകൊണ്ടുള്ള വീഡിയോകളും എത്തിയിട്ടുണ്ട്. നന്മമരം എന്ന് ചിത്രത്തില്‍ കൃഷ്ണനെ വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, മറ്റുള്ളവരില്‍ തന്റെ ചിന്തയും ചിട്ടവട്ടങ്ങളും അടിച്ചേല്‍പ്പിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്ന് പറയുന്നവരുമുണ്ട്.

അതേസമയം, 2005ല്‍ ആണ് രാപ്പകല്‍ റിലീസ് ചെയ്തത്. കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായത്. ശാരദയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ബാലചന്ദ്ര മേനോന്‍, ഗീതു മോഹന്‍ദാസ്, വിജയരാഘവന്‍, സലിം കുമാര്‍, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ, സുബ്ബലക്ഷ്മി, കലാശാല ബാബു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം