മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് പങ്കുവച്ച് പുതിയ ചിത്രം പ്രഖ്യാപിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്. മാര്‍ക്കോ, കാട്ടാളന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ക്യൂബ്‌സ് എന്‍ര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഇതോടെ മാര്‍ക്കോയുടെ അടുത്ത ഭാഗമാണോ അതോ ഹനീഫ് അദേനി നേരത്തെ പ്ലാന്‍ ചെയ്തിരുന്ന മമ്മൂട്ടി ചിത്രം അമീര്‍ ആണോ എന്ന സംശയത്തിലാണ് ആരാധകര്‍.
മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം കാട്ടാളന്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷനിലാണ് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്. ഇതിനിടെയാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന വമ്പന്‍ പ്രഖ്യാപനം എത്തിയിരിക്കുന്നത്. മമ്മൂട്ടി ഇതുവരെ കാണാത്തൊരു കഥാപാത്രമായിട്ടാകും ഈ ചിത്രത്തില്‍ എത്തുക എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ സിനിമയുടെ സംവിധായകനെ കുറിച്ചോ അണിയറപ്രവര്‍ത്തകരെ കുറിച്ചോ ഒരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെ വിശ്രമത്തിലായിരുന്ന മമ്മൂട്ടി പുതിയ നിരവധി സിനിമകളിലാണ് എത്തുന്നത്. നിലവില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ സിനിമയുടെ ഭാഗമായുള്ള ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി.
മമ്മൂട്ടിയെ കൂടാതെ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയ വലിയ താരനിരതന്നെയുണ്ട് പാട്രിയാറ്റില്‍. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്.