മമ്മൂട്ടി എന്നാല്‍ മിനിമം ഗ്യാരന്റി.., 'കാതല്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

മമ്മൂട്ടി ചിത്രം ‘കാതല്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ ഞെട്ടിക്കുന്നതാണ്, ജ്യോതികയുടെ കരിയര്‍ ബെസ്റ്റ്, ജിയോ ബേബിയുടെ മികച്ച ചിത്രം എന്നിങ്ങനെയാണ് ആദ്യം എത്തുന്ന പ്രതികരണങ്ങള്‍.

”കാതല്‍ ഒരു ഗംഭീര സിനിമയാണ്. സിനിമയില്‍ പറയാന്‍ ഉദ്ദേശിച്ച ആശയങ്ങള്‍ ധൈര്യമായി ശക്തമായി പറയാന്‍ ഉപയോഗിച്ച ടൂള്‍ എന്നത് അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കൊണ്ടാണ്. ഇത് രണ്ടും ഗംഭീരം ആകുന്നിടത്ത് ആണല്ലോ ഭംഗിയുള്ള സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നത്. മമ്മൂട്ടി കമ്പനി എന്നാല്‍ മിനിമം ഗ്യാരന്റി എന്നാണ്. മമ്മൂട്ടി ഒരു വര്‍ഷം തന്നെ നന്‍പകല്‍ നേരത്ത് മയക്കം, ഇപ്പോള്‍ കാതല്‍… ഈ 2 പടങ്ങളിലൂടെ ഗംഭീര പെര്‍ഫോമന്‍സ് ആണ് നല്‍കിയിരിക്കുന്നത്” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”മലയാള സിനിമയില്‍ പുതിയ അടിത്തറ പാകാന്‍ ശ്രമിക്കുകയാണ് ഈ 70കാരന്‍, താന്‍ തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലൂടെ സ്‌ക്രീനില്‍ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുന്നു.. ജിയോ ബേബിയുടെ കാതല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. ഗംഭീരം” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

”കാതല്‍ ഒരു മനോഹരമായ സിനിമയാണ്, അത് നിങ്ങളുടെ കണ്ണുകളും ഹൃദയവും ഒരുപോലെ ത്രസിപ്പിക്കും. ഇത്രയും നല്ല സിനിമ ഒരുക്കിയതിന് മമ്മൂട്ടി, ജിയോ ബേബി, ജ്യോതിക, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍ എന്നിവര്‍ക്ക് നിറഞ്ഞ കൈയ്യടി” എന്നാണ് ഒരു എക്‌സ് പോസ്റ്റ്.

അതേസമയം, മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക ചിത്രത്തില്‍ വേഷമിട്ടത്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മാത്യൂസ് പുളിക്കന്‍ ആണ് സംഗീതം.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി