'ക്രിസ്റ്റഫറും' 'സ്ഫടിക'വും ഇഞ്ചോടിഞ്ച് പോരാട്ടം; ആദ്യ ദിന കളക്ഷന്‍ കോടികള്‍! റിപ്പോര്‍ട്ട് പുറത്ത്...

മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’നൊപ്പം മോഹന്‍ലാല്‍ ചിത്രം ‘സ്ഫടിക’ത്തിന്റെ റീ റിലീസും എത്തിയതോടെ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി ആരാധകര്‍. ക്രിസ്റ്റഫര്‍ സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ സ്ഫടികത്തിന്റെ റീ റിലീസിനും മികച്ച സ്വീകരണമാണ് സിനിമാസ്വാദകര്‍ നല്‍കിയിരിക്കുന്നത്.

ഇരു ചിത്രങ്ങളുടെയും ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 1.83 കോടി രൂപയാണ് ക്രിസ്റ്റഫര്‍ തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഈ വിവരം പങ്കുവച്ചത്. അതേസമയം, 1.05 കോടി രൂപയാണ് സ്ഫടികം നേടിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസ് പേജിലാണ് ഈ വിവരം എത്തിയിരിക്കുന്നത്.


എന്നാല്‍ ഈ കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

അതേസമയം, 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഫടികം തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുന്നത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ 4കെ പതിപ്പാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്ക് എത്തിയത്. ലോകമാകമാനം അഞ്ഞൂറ് സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ