ലോകേഷിന്റെ സംവിധാനത്തില്‍ മമ്മൂട്ടി-രജനി കോമ്പോ വരുന്നു? സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടി

സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ അവസാന ചിത്രം എന്ന വിശേഷണത്തോടെയാണ് ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമ ഒരുങ്ങുന്നത്. സംവിധായകന്‍ മിഷ്‌കിന്‍ ആയിരുന്നു രജനിയുടെ അവസാന ചിത്രം ലോകേഷിനൊപ്പമുള്ളതാണെന്ന് വെളിപ്പെടുത്തിയത്. ‘തലൈവര്‍ 171’ല്‍ മമ്മൂട്ടിയും എത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ലോകേഷ് ചിത്രത്തില്‍ രജനിക്കൊപ്പം താനും എത്തുമെന്ന വാര്‍ത്തകള്‍ കേട്ടിരുന്നു എന്ന് പറയുകയാണ് മമ്മൂട്ടി ഇപ്പോള്‍. മണിരത്‌നം ഒരുക്കിയ ദളപതിയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയെ ആരാധകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ലോകേഷ്-രജനി ചിത്രത്തെ ചൊല്ലിയുള്ള പ്രചരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. തന്റെ പുതിയ ചിത്രമായ ‘കാതല്‍ ദി കോര്‍’ സിനിമയുടെ പ്രചരാണാര്‍ഥം നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

”അങ്ങനെയുള്ള വാര്‍ത്തകള്‍ ഞാനും കേട്ടിരുന്നു. അതിലൊരു സത്യവുമില്ല. നമുക്ക് ഇതൊക്കെ പോരേ. വിളിക്കട്ടെ, വിളിക്കുമ്പോള്‍ ആലോചിക്കാം. ഇതുവരെ വിളിച്ചിട്ടില്ല. എനിക്ക് അവരെയൊന്നും പരിചയമില്ല. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല. കിട്ടിയാല്‍ കൊള്ളാം, ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അതേസമയം നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്യുന്നത്. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ