ഗിന്നസ് പക്രുവിന്റെ 'ഫാന്‍സി ഡ്രസ്സ്'; ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് മമ്മൂട്ടി

ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന “ഫാന്‍സി ഡ്രസ്സ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. പക്രുവിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. പുതുമുഖ സംവിധായകന്‍ രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു മുഴുനീള കോമഡി ത്രില്ലറാണ് ചിത്രമെന്നാണ് വിവരം. പക്രുവും സൈജു കുറുപ്പും ബിജുക്കുട്ടനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം  നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുമ്പോട്ടു പോകുന്നത്. രഞ്ജിത്ത് സ്‌കറിയയും അജയ് കുമാറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

https://www.facebook.com/Mammootty/photos/a.10152286205072774/10157249587342774/?type=3&theater

പ്രദീപ് നായര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗയാണ്. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ