മാമാങ്കത്തിനായി മമ്മൂട്ടിയുടെ 100 ദിവസങ്ങള്‍

നവാഗതനായ സജീവ് പിള്ളയുടെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കും. സിനിമയ്ക്കായി 100 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നല്‍കിയിരിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. .പഴശ്ശിരാജക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ എന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. ചിത്രത്തില്‍ മൂന്നു നായികമാരാണുള്ളത്. നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

ക്വീനിലൂടെ അരങ്ങേറിയ ധ്രുവനും സിനിമയുടെ ഭാഗമാകും. മംഗലാപുരത്താകും ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കുക. 20 ദിവസമാണ് ആദ്യഘട്ട ചിത്രീകരണം. ഏപ്രിലില്‍ തുടങ്ങുന്ന രണ്ടാംഘട്ട ചിത്രീകരണത്തിലെ നായികമാര്‍ ഉണ്ടാവൂ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകും മാമാങ്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്ന് മമ്മൂട്ടി ചിത്രം പ്രഖ്യാപിക്കവേ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

വള്ളുവനാട്ടിലെ ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മാമാങ്കം എന്ന പേര്‍ സിനിമയ്ക്ക് നല്‍കാന്‍ അനുമതി തന്ന നവോദയയ്ക്ക് നന്ദിയും മമ്മൂട്ടി കുറിച്ചു. നേരത്തെ നവോദയ മാമാങ്കം എന്ന പേരില്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്. 1979ലാണ് ഈ ചിത്രം പുറത്തുവന്നത്

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം