'നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചൊ'; ഇനീം പണികിട്ടാതെ നോക്കിക്കോ; മമ്മൂട്ടിയ്ക്ക് മുന്നറിയിപ്പുമായി ആരാധകര്‍

നടന്‍ മമ്മൂട്ടി അഭിനയിച്ച പുതിയ സോപ്പിന്റെ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടി തന്നെയാണ് പരസ്യത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. എലൈര എന്നാണ് താരം അഭിനയിച്ച പരസ്യത്തിലെ സോപ്പിന്റെ പേര്. ഇതിന് മുമ്പ് ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തിലും മമ്മൂട്ടിയായിരുന്നു അഭിനയിച്ചിരുന്നു. ഇതു സംബന്ധിച്ച് വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചൊ’, ‘അപ്പൊ ഇക്ക ഇന്ദു ലേഖയെ മൊഴി ചൊല്ലിയോ’, ‘ഇന്ദുലേഖ പരസ്യത്തില്‍ അഭിനയിച്ചു പണി കിട്ടിയത് പോലെ ആകുമോ’, ‘ എന്നെല്ലാമാണ് കമന്റുകള്‍.

അതേസമയം മമ്മൂട്ടി അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് താണ്ടിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട് നടനെ ആദരിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക പരിപാടി ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.

ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മന്ത്രി സജി ചെറിയാനാണ് വെളിപ്പെടുത്തിയത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ