'റോളക്‌സ് പോയെങ്കില്‍ എന്താ റെയ്ബാന്‍ കിട്ടിയില്ലേ'; പിഷാരടിക്ക് മമ്മൂട്ടിയുടെ സമ്മാനം

മമ്മൂട്ടി സമ്മാനിച്ച റെയ്ബാന്‍ ഗ്ലാസ് വച്ചുള്ള ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി. ‘റോഷാക്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ആസിഫ് അലിക്ക് താരം റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു. അതുപോലെ മമ്മൂട്ടി നല്‍കിയ ഗ്ലാസ് വച്ചാണ് രമേഷ് പിഷാരടി എത്തിയത്.

”മമ്മൂക്കയില്‍ നിന്നുള്ള ഗിഫ്റ്റ്. നന്ദി പറയുന്നത് ഔപചാരികതയാകും. എല്ലാറ്റിനോടും നന്ദി പറയുന്നു” എന്നാണ് റെയ്ബാന്‍ ഗ്ലാസ് ധരിച്ച് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘റോളക്‌സ് കിട്ടിയില്ലെങ്കില്‍ എന്താ റെയ്ബാന്‍ കിട്ടിയില്ലേ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സിബിഐ 5 ആണ് രമേഷ് പിഷാരടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. വിനയ് എന്ന സിബിഐ ഓഫീസറുടെ വേഷത്തിലാണ് രമേഷ് പിഷാരടി വേഷമിട്ടത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വന്‍ ആണ് പിഷാരടി ഒടുവില്‍ സംവിധാനം ചെയ്യുന്ന ചിത്രം.

മമ്മൂട്ടിക്കൊപ്പം പൊതുപരിപാടികളില്‍ അടക്കം രമേഷ് പിഷാരടി പങ്കെടുക്കാറുണ്ട്. പൊതുപരിപാടികളില്‍ മമ്മൂട്ടിക്കൊപ്പമുള്ള പിഷാരടിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും താന്‍ എപ്പോഴും കൂടെ പോകുന്നതാണ് എന്നും പിഷാരടി തുറന്നു പറഞ്ഞിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്