'പാട്രിയറ്റ്' അടുത്ത ഷെഡ്യൂളിനായി ലണ്ടനിലേക്ക് പറന്ന് മമ്മൂട്ടി; വൈറലായി വീഡിയോ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ ആരംഭിക്കുന്നതിനായി നടൻ മമ്മൂട്ടി ലണ്ടനിലേക്ക് പുറപ്പെട്ടു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താരം എത്തുന്ന ദൃശ്യം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പമാണ് മമ്മൂട്ടി എത്തിയത്.

ഈ മാസം ആദ്യം ഹൈദരാബാദിൽ നടന്ന ഷെഡ്യൂളിനു ശേഷം പാട്രിയറ്റിന്റെ പ്രധാന ഷെഡ്യൂൾ ലണ്ടനിൽ നടക്കുമെന്നാണ് റിപോർട്ടുകൾ. ഡിസംബർ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി, സരിൻ ഷിഹാബ് തുടങ്ങിയ ഒരു താരനിര തന്നെ ‘പാട്രിയറ്റി’ൽ അണിനിരക്കുന്നുണ്ട്. ഒരു ദശാബ്ദത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ‘പാട്രിയറ്റ്’ 2026 ലെ വിഷുവിന് ഗംഭീര റിലീസിനായാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്