ടോം ക്രൂയിസ് ആരാധകർക്ക് മറുപടിയുമായി മമ്മൂട്ടി ഫാൻസ്

ഹോളിവുഡ് താരം ടോം ക്രൂയിസ് ആരാധകർക്ക് മറുപടിയുമായി മമ്മൂട്ടി ഫാൻസ്. ഇരുവരുടെയും പ്രായവും ലുക്കുമാണ് സോഷ്യൽ മീഡിയയിൽ  ആരാധകർ തമ്മിലുള്ള തർക്കത്തിന് വഴിവെച്ചത്. അമേരിക്കൻ നടനായ ടോം ക്രൂയ്സിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രായം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

സിനിമ ഇൻ മെംമ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് ടോം ക്രൂയ്സിന്റെ ചിത്രം ആരാധകൻ പങ്കു വെച്ചരിക്കുന്നത്., അറുപതാം വയസിൽ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പോടെ പങ്കു വെച്ചിരിക്കുന്ന ചിത്രത്തിന് താഴെ മമ്മൂട്ടിയുടെ ചിത്രം പങ്കു വെച്ച് കൊണ്ട്, മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ് എന്നാണ് മലയാള സിനിമ പ്രേമികൾ കുറിച്ചത്. പിന്നീട് മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ഒട്ടേറെ ചിത്രങ്ങളും ആരാധകർ പങ്കുവെച്ചിരുന്നു.

ആരോഗ്യകാരത്തിൽ അതീവശ്രദ്ധാലുവായ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയായിൽ വൈറലായി മാറാറുണ്ട്. ഏതായാലും ടോം ക്രൂയിസ് ഫാൻസും മമ്മൂട്ടി ഫാൻസും തമ്മിൽ നടക്കുന്ന ഈ സോഷ്യൽ മീഡിയ തർക്കം ദേശീയ മാധ്യമങ്ങൾ വരെ ഏറ്റെടുത്തു കഴിഞ്ഞു.

പ്രായം റിവേഴ്സ് ഗിയറിൽ ഓടുന്ന നടൻ എന്നാണ് മമ്മൂട്ടിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ലുക്കിന്റെ കാര്യത്തിൽ ടോം ക്രൂയിസിനെയും വെല്ലും നമ്മുടെ മമ്മൂട്ടി എന്ന് മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ