അയ്യര്‍ നൂറ് കോടി എത്തിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: ഒടുവില്‍ ചെയ്യേണ്ടി വന്നു, ചിത്രങ്ങള്‍ വൈറല്‍

സി.ബി.ഐ 5 നായി കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. സിനിമ തിയേറ്ററില്‍ എത്തിയ ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍.

സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് ലവിന്‍ ജോര്‍ജ്ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു. വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ പങ്കുവച്ച് ഇയാള്‍ പറഞ്ഞിരുന്നു. ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന്‍ അറിയിച്ചിരുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന്‍ പറഞ്ഞിരുന്നു.

എന്നാല്‍, റിലീസ് ആയ സിനിമയ്ക്ക് അത്ര മികച്ച അഭിപ്രായം ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ ആരാധകന്‍. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ വരുന്നത് വരെ ആരാധകന്‍ കാത്തിരുന്നില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് ഇയാള്‍ പാതി മീശ വടിച്ചത്. പാതി മീശ വടിച്ച ചിത്രം ഇയാള്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി