'369' ഗ്യാരേജിലേക്ക് പുതിയ അതിഥി; എത്തിയത് 3.5 കോടിയുടെ റേഞ്ച് റോവര്‍

മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും വാഹനോടുള്ള കമ്പം പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഇപ്പോഴിതാ “369” ഗ്യാരേജിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് 369 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പാണ് കൊച്ചിയിലെ ഷോറൂമില്‍ നിന്നും ഇവര്‍ സ്വന്തമാക്കിയത്.

ഇരുവരുടേയും താല്‍പര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകള്‍ മോഡലില്‍ വരുത്തിയിട്ടുണ്ട്. 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്‌പോക്ക് ഗാര്‍ക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകള്‍, വിന്റേജ് ടാന്‍ സീറ്റുകള്‍, വിന്റേജ് ടാന്‍ ഇന്റീയര്‍, 24 വേ ഹീറ്റഡ് ആന്റ് കൂള്‍ഡും മസാജ് സൗകര്യങ്ങളുമുള്ള മുന്‍ സീറ്റുകള്‍, എക്‌സ്‌ക്യൂട്ടീവ് പിന്‍ സീറ്റുകള്‍, ലംബാര്‍ മസാജിങ് സൗകര്യമുള്ള പിന്‍ സീറ്റുകള്‍ തുടങ്ങി നിരവധി കസ്റ്റമൈസേഷനുകളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്.

4.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പി കരുത്തുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എന്‍ജിന്‍ 7.5 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു