മമ്മൂട്ടിയുടേയും ദുല്‍ഖറിന്റെയും സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് കോടതി റദ്ദാക്കി

മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ചെന്നൈ ഹൈക്കോടതി റദ്ദാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കല്‍പ്പെട്ട് കറുപ്പഴിപ്പള്ളത്തിനടുത്തുള്ള 40 ഏക്കര്‍ സ്ഥലം നേരത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മിഷന്റെ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.1997 ലാണ് മമ്മൂട്ടി കറുപ്പഴിപ്പള്ളത്തിനടുത്തുള്ള പ്രദേശത്ത് 40 ഏക്കര്‍ സ്ഥലം കപാലി പിള്ള എന്നയാളില്‍ നിന്ന് വില കൊടുത്തു വാങ്ങുന്നത്. അന്ന് നിയമപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2007ല്‍ തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മിഷന്‍ ഈ സ്ഥലം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടെ സ്ഥലം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന സാഹചര്യമുണ്ടായി

സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച വര്‍ഷം തന്നെ വിഷയത്തില്‍ കോടതിയെ സമീപിച്ച മമ്മൂട്ടി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ വിധി സ്വമേധയാ പുനപരിശോധിച്ച ലാന്‍ഡ് കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ 2020 മേയ് മാസത്തോടെ ഭൂമി പിടിച്ചെടുക്കാനുള്ള നിയമ നീക്കങ്ങള്‍ ആരംഭിച്ചു.

ഇതോടെ താരം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ ലാന്‍ഡ് കമ്മീഷനോട് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക