ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി, 'ബസൂക്ക' സ്ക്രീനിലേക്ക്; ഇനി 'ഭൂതകാലം' സംവിധായകനൊപ്പം ഹൊറർ സിനിമ

‘ബസൂക്ക’യിലെ തന്റെ ഭാഗം പൂർത്തിയാക്കി മമ്മൂട്ടി. നവാഗതനായ ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. 45 ദിവസം ചിത്രത്തിന് വേണ്ടി മമ്മൂട്ടി സഹകരിച്ചു. ഇനി ഗൗതം മേനോൻ അഭിനയിക്കുന്ന പ്രധാന സീക്വൻസുകളാണ് ചിത്രീകരിക്കാനുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂർത്തിയായേക്കും.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ബസൂക്കയുടെ അവതരണമെന്നും റിപ്പോർട്ടുണ്ട്.


ബസൂക്കയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അബ്രഹാം ഓസ്‌ലർ’ എന്ന ജയറാം ചിത്രത്തിൽ മമ്മൂട്ടി അതിഥിയായി എത്തുന്നുണ്ട്. പൊലീസ് ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായ ചിത്രത്തിൽ നിർണായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഈ ചിത്രം പൂർത്തിയായ ശേഷം രാഹുൽ സദാശിവന്റെ ഹൊറർ സിനിമയിൽ മമ്മൂട്ടി നായകനായെത്തും.

ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുൽ സദാശിവൻ. 3000 വർഷം പ്രായമുള്ള പ്രേതത്തിന്റെ കഥയാകും ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്. ഓ​ഗസ്റ്റ് 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വരിക്കാശ്ശേരിമനയാകും സിനിമയുടെ ഒരു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ