'ഞങ്ങളുടെ അശ്രദ്ധ ചൂണ്ടിക്കാട്ടിയവര്‍ക്ക് നന്ദി' കോപ്പിയടി ആരോപണം, മമ്മൂട്ടി കമ്പനി ലോഗോ മാറ്റുന്നു

നടന്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയെന്ന ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി.തങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിംഗിന് വിധേയമാകുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിര്‍മാണ കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘സമയത്തിന് മുന്‍പേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഇവിടം സന്ദര്‍ശിക്കുക.’

ജോസ്മോന്‍ വാഴയില്‍ എന്ന വ്യക്തി മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസ് എന്ന സിനിമ ഗ്രൂപ്പിലൂടെയാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയടിയാണെന്ന ആരോപണം ഉന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു എന്നാണ് പ്രധാന ആരോപണം.

ജോസ്‌മോന്‍ വാഴയിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഷട്ടര്‍‌സ്റ്റോക്, ഗെറ്റി ഇമേജ്‌സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളില്‍ ഒന്നാണ് ഫ്രീപിക് എന്ന വെബ്‌സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങള്‍, ഇല്ലുസ്‌റ്റ്രേഷനുകള്‍, ലോഗോകള്‍, ഐക്കണുകള്‍ ഇവയൊക്കെ പ്രസ്തുത സൈറ്റുകളില്‍ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതില്‍ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളില്‍ പറഞ്ഞതില്‍ ‘ഫ്രീപിക്’ എന്ന സൈറ്റില്‍ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്‌സിന് സഹായം തന്നെയാണ്. എന്നാല്‍ ലോഗോ/എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരന്റെ പേരിട്ട് അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന പരിപാടി അത്ര സുഖമുള്ള കാര്യമല്ല. അതില്‍ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കില്‍ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റേതായ രീതിയില്‍ ക്രിയേറ്റീവിറ്റി ഇട്ടോ ആണ് കസ്റ്റമര്‍ക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മള്‍ അതേപടി എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളില്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

അതിന്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി’യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റര്‍‌സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതില്‍ നിന്നോ എടുത്ത ക്രിയേറ്റീവിന്റെ ഉള്ളില്‍ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി…. ലോഗോ റെഡി. പക്ഷെ മലയാളത്തില്‍ തന്നെ അതേ ഡിസൈന്‍ ഇതിന് മുന്‍പ് ഉപയോഗിച്ചതായി കാണാം. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ ആണ് ഈ പുസ്തകത്തില്‍.)

ഇത് മാത്രമല്ലാ, ഗൂഗിളില്‍ ജസ്റ്റ് ഒന്ന് റിവേഴ്‌സ് സെര്‍ച്ച് ചെയ്താല്‍ ഇതേ ഡിസൈന്‍ തന്നെ അനേകം പേര്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ… പക്ഷെ…,

നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി’ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷന്‍ ഹൗസിന്റെ ഐഡന്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡന്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും. സുഹൃത്ത് ലജീറ്റ് ജോണുമായി ഇതിനേക്കുറിച്ച് നേരത്തേയും ചര്‍ച്ചകള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ന് ലജീത് ഈ പുസ്തകം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാമെന്ന് വച്ചത്. താങ്ക്‌സ് ലജീത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്