'സോവിയറ്റ് റഷ്യയില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു'; ജോസഫ് സ്റ്റാലിനായി മമ്മൂട്ടി; വൈറലായി പോസ്റ്റര്‍

പുതിയ പുതിയ ലുക്കുകളില്‍ ഞെട്ടിക്കുന്നതില്‍ നടന്‍ മമ്മൂട്ടിയെ കഴിഞ്ഞേ മലയാള സിനിമയില്‍ മറ്റൊരാളുള്ളു. താരത്തിന്‍റെ പുതിയ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു മമ്മൂട്ടി ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്റ്റാലിന്‍ എന്ന സാങ്കല്പിക സിനിമയുടെ ഫാന്‍ മെയ്ഡ് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

റഷ്യല്‍ മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനായാണ് മമ്മൂട്ടി പോസ്റ്ററില്‍. കട്ടി മീശയ്ക്കും തുളച്ചു കയറുന്ന നോട്ടവുമായി ഗംഭീര ഭാവത്തിലാണ് മമ്മൂട്ടി. കമ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ അടങ്ങുന്നതാണ് “സ്റ്റാലിന്‍” എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ടൈറ്റില്‍.

Image may contain: 1 person, text

“സോവിയറ്റ് റഷ്യയില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു.” എന്ന തലക്കെട്ടോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായിട്ടുണ്ട്. നേരത്തെ മമ്മൂട്ടിയുടെ പിറന്നാല്‍ ദിനത്തില്‍ ഷൈലോക്കിലെ ഫാന്‍മെയ്ഡ് ലുക്കും സമാന രീതിയില്‍ വൈറലായിരുന്നു. പിഷാരടിയുടെ ഗാനഗന്ധര്‍വ്വനാണ് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ