രജനിക്കൊപ്പം മമ്മൂട്ടിയും ശോഭനയും; തലൈവര്‍ 171ന്റെ ടൈറ്റില്‍ ടീസര്‍ ഉടനെത്തും

തലൈവര്‍ 171 ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്. രജനിയുടെ നായികയായി ശോഭന എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശോഭനയെ ലോകേഷ് ചിത്രത്തിനായി സമീപിച്ചതായും താരം താല്‍പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍.

രജനിക്കൊപ്പം മമ്മൂട്ടി വീണ്ടും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു. അങ്ങനെയാണെങ്കില്‍ മണിരത്‌നത്തിന്റെ ‘ദളപതി’ക്ക് ശേഷം 33 വര്‍ഷങ്ങള്‍ക്കിപ്പുറം ശോഭനയും മമ്മൂട്ടിയും രജനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. ഏപ്രില്‍ 22ന് ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുക.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനൊപ്പം രജിനിക്കൊപ്പം അഭിനയിക്കുന്ന താരങ്ങളെയും വെളിപ്പെടുത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, ‘ലിയോ’ പോലെ തലൈവര്‍ 171 ചിത്രവും ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2013ല്‍ പുറത്തിറങ്ങിയ ‘ദ പര്‍ജ്’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോകേഷ് തലൈവര്‍ 171 ഒരുക്കുന്നത് എന്നാണ് സൂചനകള്‍. അമേരിക്കന്‍ ഗവണ്‍മെന്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ദ പര്‍ജ് സിനിമ പറഞ്ഞത്.

തലൈവര്‍ 171 ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമായിരിക്കില്ല എന്ന് ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തലൈവര്‍ 171 ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായിരിക്കും എന്നായിരുന്നു ലോകേഷ് പറഞ്ഞത്. എല്‍സിയു സിനിമകളില്‍ പ്രധാനമായും മയക്കുമരുന്ന് കടത്ത് ആണ് പശ്ചാത്തലമാകാറുള്ളത്.

എന്നാല്‍ ഇത്തവണ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാലത്തിലാകും കഥ പറയുക. സിനിമയില്‍ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗോള്‍ഡ് സ്മഗ്ലറിന്റെ വേഷത്തിലാകും എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്