'ഏജന്റ്' പരാജയപ്പെട്ട മിഷന്‍, വിഎഫ്എക്‌സ് ദുരന്തം; പ്രേക്ഷക പ്രതികരണം

അഖില്‍ അക്കിനേനി- മമ്മൂട്ടി കോംമ്പോയില്‍ എത്തിയ ‘ഏജന്റ്’ സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍. നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കില്‍ എത്തുന്ന സിനിമ ആയതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വദകര്‍ ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ മോശം പ്രതികരണങ്ങള്‍ ആദ്യം തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

”ദയനീയമായ വിഎഫ്എക്‌സ്. അഖിലിന്റെ ഏറ്റവും മോശം പ്രകടനം. മമ്മൂട്ടിയുടെതും മോശം പ്രകടനം, മീം ചെയ്യപ്പെടുന്ന നിമിഷങ്ങളാണ് തരുന്നത്” എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ”അടുത്ത കാലത്ത് ഒന്നും തെലുങ്ക് സിനിമാ വ്യവസായത്തില്‍ നിന്നും ഇത്രയും മോശം സിനിമ വന്നിട്ടില്ല” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

”ആദ്യ ഹാഫ് ദയനീയമാണ്. അഖിലിന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒക്കെ ഗംഭീരമാണ്, പക്ഷെ തിരക്കഥ പരാജയപ്പെട്ടു. മമ്മൂട്ടി കുഴപ്പമില്ല, വില്ലന് ആകര്‍ഷിക്കാന്‍ പറ്റുന്നില്ല” എന്നിങ്ങനെയാണ് മറ്റ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയും എത്തുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ സാക്ഷി വൈദ്യ ആണ് നായിക.

ചിത്രത്തിലെ ‘ദി ഗോഡ്’ എന്ന നിര്‍ണായക വേഷത്തില്‍ ഡിനോ മോറിയയുമുണ്ട്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഹിപ്പ് ഹോപ്പ് തമിഴ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റസൂല്‍ എല്ലൂരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ