"മാമാങ്കം  മൂവി വൗച്ചര്‍'; ഇത് മലയാള സിനിമയില്‍ ആദ്യം!

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്കം” റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി മറ്റൊരു സുവര്‍ണാവസരം കൂടിയാണ് മാമാങ്കം ടീം ഒരുക്കിയിരിക്കുന്നത്. മാമാങ്കം ഗെയിം പോലെ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് മറ്റൊരു വ്യത്യസ്ത പ്രൊമോഷനുമായാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ നിന്ന് 200 രൂപയുടെ മാമാങ്കം  മൂവി വൗച്ചര്‍ വാങ്ങിയാല്‍ മാമാങ്കം ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ലഭിക്കാന്‍ പോകുന്നത്.  ഡിസംബര്‍ 5 വരെ മൂവി വൗച്ചര്‍ സ്വന്തമാക്കുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. ബുക്ക് മൈ ഷോ ആപ്പില്‍ നിന്നും വൗച്ചര്‍ സ്വന്തമാക്കാം. ഈ വൗച്ചര്‍ നിങ്ങളുടെ രജിസ്റ്റേഡ് ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പരില്‍ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല്‍ 100 രൂപ ഇളവ് ലഭിക്കും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രൊമോഷന്‍ പരിപാടിയെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍.

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം