മലപ്പുറത്ത് ചെയ്യുന്ന സിനിമക്ക് പ്രത്യേക താത്പര്യമുണ്ടോ? ഇതില്‍ എവിടെ ആണ് ഒളിച്ചുകടത്തല്‍; മാളികപ്പുറത്തിന് എതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാല്‍, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ എവിടെയാണ് സംഘപരിവാര്‍ അജണ്ടകളുടെ ഒളിച്ചുകടത്തല്‍ ഉള്ളതെന്നാണ് സംവിധായകന്‍ അനൂപ് എസ് പണിക്കര്‍ ചോദിക്കുന്നത്.

മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ക്ക് എന്തേലും പ്രത്യേക താല്പര്യങ്ങളുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടുള്ളതായി തന്റെ അറിവില്‍ ഇല്ലെന്നും പിന്നെ, ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍ എന്താണ് പ്രശനമെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഹായ് ഞാന്‍ *CADAVER * മൂവി ഡയറക്ടര്‍,
എന്റെ രാഷ്ട്രീയം:RSS
മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകന്‍ കാരണങ്ങള്‍ അനവധിയാണ്, എന്റെ Cadaver സിനിമയുടെ എഴുത്തുകാരന്‍ Abhilash Pillai i,എന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു Vishnu Sasi Shankar ,എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി..,എന്റെ ഭക്തിക്കു സംതൃപ്തി നല്‍കിയ സിനിമ ആയിരുന്നു മാളികപ്പുറം,അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഉള്ള ചേരുവകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു,അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണ്,

ഒരു ചില ആളുകള്‍ ഈ സിനിമയില്‍ ഹിന്ദുയിസം,RSS അജണ്ടകള്‍ ഒളിച്ചു കടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു,മനസിലാകാത്തത് ഇതാണ് ഒരു കുഞ്ഞു പെണ്‍കുട്ടിക്ക് അയ്യപ്പനെ കാണാന്‍ ഉള്ള ഇഷ്ടം,തനിയെ പോകുന്ന കുട്ടിയെ അവളുടെ ഇഷ്ടം നടത്തി കൊടുക്കാന്‍ കൂടെ നില്‍ക്കുന്ന ഉണ്ണി ,ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ ആ കുട്ടി പലപ്പോഴായി ഫീല്‍ ചെയ്യുന്നു,ക്ലൈമാക്‌സ് പറയുന്നില്ല, കാണാത്തവര്‍ കണ്ടു മനസിലാക്കു. ഇതില്‍ എവിടെ ആണ് ഒളിച്ചുകടത്തല്‍..,

മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ എന്തേലും പ്രത്യേക താല്പര്യങ്ങള്‍ ഉണ്ട് എന്ന് ആരും ഇതുവരെ പറഞ്ഞു എവിടെയും കണ്ടതായി എന്റെ അറിവില്‍ ഇല്ല,കോട്ടയത്ത് വെച്ചു എടുത്ത സിനിമകള്‍ക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല,അപ്പോ എന്താണ് ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍…ഈ ചിന്താഗതി ഉള്ള ആള്‍ ഉത്തരം നല്‍കിയാല്‍ നന്നായിരിക്കും..

”ഞാന്‍ ഒരു RSS ആണ് ‘
എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്‌നേഹിച്ചു ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയും ആണ്, രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ ഒരു സ്വാതന്ത്ര്യം

നമ്മുടെ എല്ലാം കുടുംബത്തില്‍ അമ്മയ്ക്കും അച്ഛനും,അനിയത്തിക്ക്,ചേട്ടന് വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും,ആ കുടുംബങ്ങളില്‍ എല്ലാം ചര്‍ച്ചകള്‍ നടക്കാറുണ്ട്,സ്‌നേഹപൂര്‍ണമായ വഴക്കുകളുണ്ട്,എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങള്‍ എന്റെ രാഷ്ട്രീയചിന്താഗതിക്കു വിപരീതമാണ് എന്ന് പറഞ്ഞു,പൊതു സമൂഹത്തില്‍ വ്യക്തിഹത്യ നടത്തുന്നില്ല? അറിയാം അത് എന്റെ കുടുംബം ആണെന്ന്,എന്തുകൊണ്ട് ഈ ബോധം നമുക്ക് സമൂഹത്തില്‍ അപ്ലൈ ചെയ്തുകൂടാ?

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ