'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കോമഡിയും എന്റര്‍ടൈന്‍മെന്റും നിറഞ്ഞ ആദ്യ പകുതിയും, സാമൂഹിക പ്രസക്തിയുള്ള രണ്ടാം പകുതിയും മികച്ചൊരു സിനിമാനുഭവമാണ് നല്‍കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം കേരളത്തില്‍ നിന്നും മാത്രം 2.75 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളിയെ പഴയ പോലെ കാണാന്‍ കഴിഞ്ഞുവെന്നും പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്.

അതുപോലെ തന്നെ സലിം കുമാറിന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും പ്രകടനം ഗംഭീരമാണെന്നും പ്രേക്ഷകര്‍ പറയുന്നു. ഡിജോ ജോസിന്റെ മുന്‍ചിത്രം ജനഗണമന പോലെ തന്നെ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയം മലയാളി ഫ്രം ഇന്ത്യയിലും ചര്‍ച്ചചെയ്യുന്നുണ്ട്. എന്നാല്‍ ജനഗണമന പ്രതീക്ഷിച്ച് ചെന്നാല്‍ ആവറേജ് അനുഭവമായിരിക്കും ലഭിക്കുകയെന്നും പ്രേക്ഷകര്‍ പറയുന്നത്.

അനശ്വര രാജന്‍, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീന്‍, ജനഗണമന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ്- ഷാരിസ് മുഹമ്മദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു