ആക്ഷന്‍ കിംഗ് അര്‍ജുന്‍ വീണ്ടും മലയാളത്തിലേക്ക്; ദുരൂഹതകളുമായി കണ്ണന്‍ താമരകുളത്തിന്റെ 'വിരുന്ന്'

തമിഴിലെ ആക്ഷന്‍ കിങ്ങ് അര്‍ജുന്‍ മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “”വിരുന്ന്””. കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഞായറാഴച്ചയോടെ പീരുമേട്ടില്‍ വിരുന്നിന്റെ ചിത്രീകരണത്തിന് തുടക്കമായി. ചലച്ചിത്ര തൊഴിലാളികള്‍ ഏറെ ആവേശത്തോടെയാണ്, ഈ അനുമതി ലഭിച്ച അന്ന് തന്നേ ചിത്രീകരണം ആരംഭിച്ചതിനെ കാണുന്നതെന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളം പറഞ്ഞു.

പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് “വിരുന്ന്”. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിര്‍മിക്കുന്നത്.

നിക്കി ഗല്‍റാണി, മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ്, ഡി.ഡി എല്‍ദോ തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തിന്റേതാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് – വി.ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് അര്‍ജുനന്‍, അസോ. ഡയറക്ടര്‍ – സുരേഷ് ഇളമ്പല്‍, പി.ആര്‍.ഓ – പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ