ജനപ്രിയ സിനിമ 'മാസ്റ്റര്‍', ഐ.എം.ഡി.ബി ഇന്ത്യന്‍ പോപ്പുലര്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ 'ദൃശ്യം 2'വും 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും'

ഈ വര്‍ഷത്തെ മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍ ചിത്രങ്ങളുടെയും പരമ്പരകളുടെയും ലിസ്റ്റില്‍ ഇടംപിടിച്ച് ജീത്തു ജോസഫ് ചിത്രം “ദൃശ്യം 2″വും ജിയോ ബേബി ചിത്രം “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും”. വിവിധ ഭാഷകളില്‍ നിന്നായി 7 സിനിമകളും 3 വെബ് സീരീസുമാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്തും പത്താം സ്ഥാനത്തുമാണ് ദൃശ്യം 2വും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും യഥാക്രമം സ്ഥാനം പടിച്ചിരിക്കുന്നത്. വിജയ് ചിത്രം “മാസ്റ്റര്‍” ആണ് ഈ വര്‍ഷത്തെ ജനപ്രിയ സിനിമ. 2021ന്റെ ആദ്യ പകുതി പിന്നിടാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെയാണ് ഐഎംഡിബി ലിസ്റ്റ് ചര്‍ച്ചയാകുന്നത്.

ധനുഷിന്റെ “കര്‍ണ്ണന്‍”, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ തമിഴ് ക്രൈം ത്രില്ലര്‍ സിരീസ് ആയ “നവംബര്‍ സ്റ്റോറി” എന്നിവയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് പവന്‍ കല്യാണിന്റെ “വക്കീല്‍ സാബും” രവി തേജയുടെ “ക്രാക്ക്” എന്ന ചിത്രങ്ങളാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

രണ്ട് സിരീസുകളും ഒരു സിനിമയുമാണ് ഹിന്ദിയില്‍ നിന്ന് ലിസ്റ്റില്‍ ഇടംനേടിയത്. യുട്യൂബ് ചാനലിലൂടെ തരംഗം തീര്‍ത്ത “ആസ്പിരന്റ്‌സ്”, സോണി ലൈവിന്റെ ഡ്രാമ സിരീസ് ആയ “മഹാറാണി” എന്നിവയാണ് വെബ് സിരീസുകള്‍. ഒപ്പം നെറ്റ്ഫ്‌ളിക്‌സിലൂടെ എത്തിയ പ്രിയങ്ക ചോപ്ര ചിത്രം “ദി വൈറ്റ് ടെഗറും”.

ഐഎംഡിബി 2021ലെ ജനപ്രിയ ഇന്ത്യന്‍ ലിസ്റ്റ്:

1. മാസ്റ്റര്‍

2. ആസ്പിരന്റ്‌സ്

3. ദി വൈറ്റ് ടൈഗര്‍

4. ദൃശ്യം 2

5. നവംബര്‍ സ്റ്റോറി

6. കര്‍ണ്ണന്‍

7. വക്കീല്‍ സാബ്

8. മഹാറാണി

9. ക്രാക്ക്

10. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്