മഹേഷ് ബാബുവിനൊപ്പം തെലുങ്കിൽ അരങ്ങേറാൻ ഒരുങ്ങി മലയാളി താരം

മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തിലാണ് തെലുങ്ക് ചിത്രത്തിലാണ്  റോഷൻ മാത്യു അഭിനയിക്കുന്നത്. എസ്.എസ്.എം.ബി 28 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് റോഷൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

റോഷന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായികയായെത്തുന്നത് പൂജ ഹെഗ്‌ഡെ ആണ്. തിരുവോണ ദിവസമായ സെപ്തംബർ 8ന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.  ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതാകും ചിത്രം. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരിക്കും ചിത്രീകരണം. ഫെബ്രുവരിയോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ആലോചനയെന്നും റിപ്പോര്‍ട്ടുണ്ട്.

ചിത്രത്തിനായി ഗെറ്റപ്പില്‍ മഹേഷ് ബാബു മാറ്റം വരുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വർഷം ഏപ്രിൽ 28ന് റിലീസ് ചെയ്യും. വിക്രം ചിത്രം കോബ്രയിൽ റോഷൻ പ്രതിനായക വേഷത്തിലും ആലിയ ഭട്ട് പ്രധാന കഥാപാത്രത്തിലെത്തിയ ഹിന്ദി ചിത്രം ഡാർലിങ്ങ്സിലും റോഷൻ പ്രധാന കഥാപാത്രമായെത്തിയിരുന്നു.

അതേസമയം തിരുവോണ ദിവസം ആണ് റോഷൻ അഭിനയിച്ച ഒരു തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുന്നത്. കൊത്ത്, ഗോൾഡ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.

Latest Stories

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്