'പ്രണയ രംഗങ്ങള്‍ മാത്യു എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെന്‍ഷന്‍?' പരിഹസിച്ച് കമന്റ്, മറുപടിയുമായി മാളവിക

തന്റെ പുതിയ സിനിമയെ കുറിച്ചുള്ള പരിഹാസ കമന്റുകളോട് പ്രതികരിച്ച് മാളവിക മോഹനന്‍. ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോഴാണ് കമന്റുകള്‍ ത്തെിയത്. മാത്യു തോമസ് ആണ് ചിത്രത്തില്‍ നായകനാവുന്നത്. മാളവികയുമായുള്ള പ്രണയ രംഗങ്ങള്‍ മാത്യു എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് ഒരു ആരാധകന്റെ ചോദ്യം.

‘മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെന്‍ഷന്‍?’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘അവന്‍ അത് നന്നായി കൈകാര്യം ചെയ്തു’ എന്നാണ് മാളവിക മറുപടി കൊടുത്തിരിക്കുന്നത്. പോസ്റ്റര്‍ കണ്ടിട്ട് പ്രായമായ സ്ത്രീയും കൗമാരക്കാരനുമായുള്ള പ്രണയ കഥ പോലെ തോന്നി. അത് മാത്യുവിന് കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന സംശയമാണ് ചോദിച്ചത് എന്ന് കമന്റ് ചെയ്തയാള്‍ പിന്നീട് പറഞ്ഞു.

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ പ്രമേയത്തെ സംബന്ധിച്ച് ഒരു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും. റോക്കി മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീല്‍ ഗുഡ് സിനിമയാണ്.

മാലിദ്വീപും തിരുവനന്തപുരം പൂവാര്‍ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മനു ആന്റണിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ