മാളവിക മോഹനന് പിറന്നാള്‍ സമ്മാനവുമായി 'മാസ്റ്റര്‍' ടീം; ലുക്ക് പോസ്റ്റര്‍ പുറത്ത്

നടി മാളവിക മോഹനന് ജന്മദിനാശംകള്‍ നേര്‍ന്ന് “മാസ്റ്റര്‍” ടീം. ചിത്രത്തിലെ താരത്തിന്റെ ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജയ്‌ക്കൊപ്പമുള്ള പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളജ് പ്രൊഫസര്‍മാരായാണ് വിജയ്‌യും മാളവികയും വേഷമിടുന്നത്.

വിജയ് സേതുപതി വില്ലനായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, ശന്തനു, അര്‍ജുന്‍ ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് ലോക്ഡൗണിനിടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

അതേസമയം, 27-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയില്‍ ജന്മദിനം ആഘോഷമാക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ “സ്റ്റുപിഡ്” കോവിഡ് തന്റെ പ്ലാനുകളെല്ലാം തകര്‍ത്തതായും മാളവിക ഒരു മാധ്യമത്തോട് പ്രതികരിച്ചു.

https://www.instagram.com/p/CBGfWUKAQbB/

“പട്ടം പോലെ” എന്ന മലയാള സിനിമയിലൂടെയാണ് മാളവിക അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. “നാനു മട്ടു വരലക്ഷ്മി” എന്ന ചിത്രത്തിലൂടെ കന്നഡയിലും “ബിയോണ്ട് ദ ക്ലൗഡ്‌സ്” സിനിമയിലൂടെ ഹിന്ദിയിലും ശ്രദ്ധേയായി. രജനികാന്ത് ചിത്രം “പേട്ട” ആണ് മാളവികയുടെ ആദ്യ തമിഴ് ചിത്രം.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ