തിയേറ്ററുകള്‍ കുലുക്കാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ അവതരിക്കുന്നു; മലൈക്കോട്ടെ വാലിബന്‍ റിലീസ് പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകര്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ മലൈക്കോട്ടെ വാലിബന്‍ തിയേറ്ററുകളിലേക്ക്. 2024 ജനുവരി 25ന് സിനിമ തിയറ്ററുകളിലെത്തുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കൗണ്ട്ഡൗണ്‍ സ്റ്റാര്‍ട്ട് ചെയ്തുവെന്നും ആഗോള ബോക്‌സ് ഓഫീസിലേക്ക് സിനിമ ജനുവരി 25ന് എത്തുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ജന്മദിനം പ്രമാണിച്ചാണ് ഇന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.

മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി എത്തുമ്പോള്‍ മലയാളി സിനിമയില്‍ മറ്റൊരു അത്ഭുതം എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ഏറെ ഹൈപ്പ് ലഭിച്ച ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയില്‍ തിയേറ്റര്‍ കുലുങ്ങും എന്നാണ് ചിത്രത്തിന്റെ സഹസംവിധായകന്‍ ടിനു പാപ്പച്ചന്‍ പറഞ്ഞത്.

സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. . മലൈക്കോട്ടൈ വാലിബന്‍ പുത്തന്‍ അനുഭവമാകും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം.

കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗില്‍ സ്വീകരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞത്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്. രാജസ്ഥാനില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.

മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്‍, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സിനിമയുടെ ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ