'ഇയാള്‍ മേജര്‍ രവി അല്ല മൈനര്‍ രവി'; വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നും സെല്‍ഫി, മേജര്‍ രവിക്ക് കടുത്ത വിമര്‍ശനം

വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും സെല്‍ഫി എടുത്ത മേജര്‍ രവിക്ക് കടുത്ത വിമര്‍ശനം. നടനും ടെറിട്ടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയാണ് നടനും സംവിധായകനുമായ മേജര്‍ രവി പങ്കുവച്ചത്. പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചി എന്ന എക്‌സ് പേജിലാണ് മേജര്‍ രവി സെല്‍ഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇയാള്‍ മേജര്‍ രവി അല്ല മൈനര്‍ രവിയാണ് എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും നിലവില്‍.

അങ്ങനെയുള്ള ദുരന്ത ഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രര്‍ത്തികള്‍ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെല്‍ഫി എടുത്തത് ശരിയായില്ല എന്നുമാണ് വിമര്‍ശനങ്ങള്‍. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

അതേസമയം, മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് ഇന്ന് രാവിലെയോടെ എത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്. ആര്‍മി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദര്‍ശിച്ചത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ