പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു, താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു: മൈത്രേയന്‍

പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയന്‍. പൃഥ്വിരാജിനെതിരെ ഒരു അഭിമുഖത്തില്‍ സംസാരിച്ച വാക്കുകള്‍ ചര്‍ച്ചയായതോടെയാണ് മൈത്രേയന്‍ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”പൃഥ്വിരാജ് സുകുമാരനില്‍ വിശ്വാസമില്ല. അദ്ദേഹം ഇതുവരെ നല്ലൊരു സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ട് പോലുമില്ല. അയാള്‍ സംവിധായകനായി മാറിയ ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല” എന്നായിരുന്നു ‘എമ്പുരാന്‍’ സിനിമയെ കുറിച്ച് സംസാരിക്കവെ മൈത്രേയന്‍ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് മൈത്രേയന്‍ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെ പറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്.

ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Latest Stories

IND VS ENG: എന്നെ നായകനാക്കിയത് വെറുതെ അല്ല മക്കളെ; ആദ്യ ഇന്നിങ്സിലെ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി ശുഭ്മാൻ ഗിൽ

അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, 5 പേര്‍ ഐസിയുവിൽ, ജാഗ്രത

യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!