മോഹന്‍ലാലിന് ആശയപരമായി നിലപാട് ഇല്ല.. വൈകീട്ട് എന്താ പരിപാടിയെന്ന് ചോദിക്കുന്ന പരസ്യത്തിലും ഇയാളല്ലേ അഭിനയിച്ചത്: മൈത്രേയന്‍

മോഹന്‍ലാലിന് ആശയപരമായി നിലപാട് ഇല്ലെന്ന് ആക്ടിവിസ്റ്റായ മൈത്രേയന്‍. എമ്പുരാന്‍ സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും മൈത്രേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കാണാറില്ല, സിനിമാ സംസാകാരമുള്ളവരോട് ചോദിച്ചിട്ടാണ് താന്‍ സിനിമ കാണാറുള്ളത്. പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ലെന്നുമാണ് മൈത്രേയന്‍ പറയുന്നത്.

ലഹരിക്കെതിരെ ഇപ്പോള്‍ മോഹന്‍ലാലിനെ വെച്ച് പരസ്യം ചെയ്യുന്നുണ്ട്. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് ‘വൈകീട്ട് എന്താ പരിപാടി’ എന്ന് ചോദിക്കുന്ന പരസ്യത്തിലും ഇതേയാള്‍ തന്നെയല്ലേ അഭിനയിച്ചത്. മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല. ജീവിതത്തില്‍ അയാള്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാം. പഴഞ്ചനാണ്. ജനാധിപത്യമുള്ളയാളല്ല. മമ്മൂട്ടിയും അങ്ങനെ തന്നെയാണ്.

സിനിമ സംസ്‌കാരമുള്ളവരുണ്ട്. അവരോട് ചോദിച്ചിട്ടാണ് സിനിമ കാണുന്നത്. സിനിമയെ കുറിച്ച് ആളുകള്‍ എഴുതുന്നതും പറയുന്നതും വായിച്ചിട്ടാണ് ഞാന്‍ അത് കാണാന്‍ പോകുന്നത്. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടേയോ സിനിമ കാണാന്‍ ഞാന്‍ പോകാറില്ല. സിനിമകളെ കുറിച്ച് ആളുകള്‍ ഡിസ്‌കസ് ചെയ്യുകയും പറയുകയും ചെയ്യുമ്പോഴാണ് അത് കാണണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കു.

പോസ്റ്റര്‍ കണ്ട് സിനിമയ്ക്ക് പോകാറില്ല. എമ്പുരാന്റെ പോസ്റ്റര്‍ കണ്ടിരുന്നു. മുമ്പ് അരവിന്ദന്റെ സിനിമകള്‍, സത്യജിത്ത് റേയുടെ സിനിമകള്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ എന്നൊക്കെയാണ് അറിയപ്പെട്ടിരുന്നത്. അല്ലാതെ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയുണ്ടാക്കുന്നില്ല. പുറത്തിറങ്ങുന്ന സിനിമകള്‍ അവരുള്ള സിനിമയാണ്. അല്ലാതെ അവരുടെ സിനിമയല്ല.

ലിജോ എടുത്തതുകൊണ്ടാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ പോയി കണ്ടത്. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ വ്യത്യസ്തമാണ്. കാണാന്‍ ഒരു കൗതുകം തോന്നും. പൃഥ്വിരാജ് സുകുമാരനില്‍ വിശ്വാസമില്ല. അദ്ദേഹം ഇതുവരെ നല്ലൊരു സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ട് പോലുമില്ല. അയാള്‍ സംവിധായകനായി മാറിയ ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല.

മഹേഷിന്റെ പ്രതികാരം, പൊന്മാന്‍, നാരായണീന്റെ മൂന്ന് ആണ്‍മക്കള്‍ തുടങ്ങിയ സിനിമകള്‍ കാണുമ്പോള്‍ അവര്‍ അത് മെനക്കെട്ട് എടുത്ത സിനിമകളാണെന്ന് തോന്നാറുണ്ട്. സംവിധാനം അറിയുന്നവരാണ്. മോഹന്‍ലാലിന് വേണ്ടി ഉണ്ടാക്കുന്ന സിനിമകളാണെന്ന് ചിലതിന്റെ പരസ്യം കാണുമ്പോള്‍ തന്നെ മനസിലാകും. സദയം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് എന്നാണ് മൈത്രേയന്‍ ഓണ്‍എയര്‍ കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും