പാട്ടും സംഭാഷണങ്ങളുമില്ല, പ്രധാന ഭാഗങ്ങള്‍ എവിടെ? മഹേഷ് ബാബു സിനിമയുടെ റീ റിലീസിനിടെ പ്രതിഷേധം; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

മഹേഷ് ബാബു ചിത്രം ‘ഖലേജ’യുടെ റീ റിലീസിനിടെ രോക്ഷാകുലരായി ആരാധകര്‍. റീ റിലീസില്‍ സിനിമയുടെ പ്രധാനപ്പെട്ട പല ഭാഗങ്ങളും വെട്ടിയാണ് ചിത്രം റീ റിലീസ് ചെയ്തത് എന്നാണ് ആരോപണം. ആരാധകര്‍ തിയേറ്റര്‍ തകര്‍ക്കുകയും ജീവനക്കാരോട് കയര്‍ക്കുകയും ചെയ്യുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

റീ റിലീസില്‍ സിനിമയിലെ പല ഭാഗങ്ങളും ഇല്ലായിരുന്നു. ചില സംഭാഷണങ്ങളും, പാട്ടുകളും സിനിമയില്‍ ഉണ്ടായിരുന്നില്ല. ഈ റീ റിലീസുകൊണ്ട് എന്താണ് പ്രയോജനം എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ആരാധകരുടെ അമര്‍ഷവും അക്രമ സംഭവങ്ങളും വൈറലായതോടെ സിനിമാ നിര്‍മ്മാതാക്കള്‍ അയച്ച ഉള്ളടക്കം മാത്രമാണ് തങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് തിയേറ്ററടമകള്‍ വ്യക്തമാക്കി.

എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഖലേജയുടെ എല്ലാ ഭാഗവും കൂട്ടിച്ചേര്‍ത്തതായി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ‘എല്ലാ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഖലേജ ഫോര്‍ കെ ദൃശ്യമികവില്‍ എല്ലാവരും കാണുക’ എന്നാണ് നിര്‍മ്മാതാക്കളുടെ പോസ്റ്റ്. സംഭവത്തില്‍ മഹേഷ് ബാബു പ്രതികരിച്ചിട്ടില്ല.

മഹേഷ് ബാബുവിനൊപ്പം അനുഷ്‌ക ഷെട്ടി, പ്രകാശ് രാജ്, റാവു രമേശ്, ഷാഫി, സുനില്‍, അലി, സുബ്ബരാജു എന്നിവര്‍ വേഷമിട്ട ചിത്രമാണ് ഖലേജ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം 2010ല്‍ ആയിരുന്നു ആദ്യം തിയേറ്ററുകളില്‍ എത്തിയത്. അന്ന് നല്ല പ്രതികരണങ്ങള്‍ ലഭിച്ചില്ലെങ്കിലും സിനിമ കള്‍ട്ട് പദവി നേടിയിരുന്നു.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ