'നിങ്ങള്‍ രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ?'; ആദിപുരുഷിനെ പിന്തുണച്ച് നവനിര്‍മ്മാണ്‍ സേന

‘ആദിപുരുഷ്’ സിനിമയ്‌ക്കെതിരെ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സിനിമയെ പിന്തുണച്ച് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിമര്‍ശനങ്ങളും വിവാദങ്ങളും എത്തിയത്. മഹാരാഷ്ട്രയില്‍ സിനിമയ്‌ക്കെതിരെ ബിജെപി നേതാവ് രാം കദം രംഗത്തെത്തിയിരുന്നു.

‘ബോയ്‌കോട്ട് ആദിപുരുഷ്’ എന്ന പേരില്‍ പ്രകടനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവനിര്‍മാണ്‍ സേന സിനിമയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാം കദം രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ എന്നാണ് നവനിര്‍മാണ്‍ സേന ചോദിക്കുന്നത്.

”രാം കദം രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ? സംവിധായകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. ദൈവങ്ങളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചല്ല പറയുന്നത്. ഈ വിവാദത്തില്‍ നവനിര്‍മാണ്‍ സേന സിനിമയ്ക്കൊപ്പമാണ്.”

”സിനിമയുടെ പേരില്‍ വൃത്തിക്കെട്ട രാഷ്രീയം അനുവദിക്കില്ല. 400-500 പേര്‍ക്ക് തൊഴില്‍ നല്‍കിയ സിനിമയാണിത്. ഒരു ടീസര്‍ കണ്ട് സിനിമയെ വിലയിരുത്താനാകില്ല” എന്ന് നവനിര്‍മാണ്‍ സേന നേതാവ് അമേയ ഖോപ്കര്‍ പറഞ്ഞു. സിനിമയ്‌ക്കെതിരെ ബ്രഹ്‌മിന്‍ മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.

രാമണയത്തെ മുസ്ലീംവത്ക്കരിക്കുകയാണ് സിനിമയിലൂടെ. ടീസറിലെ വിവാദ രംഗങ്ങള്‍ പിന്‍വലിച്ച് ഏഴ് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്നാണ് ബ്രാഹ്‌മിന്‍ മഹാസഭ പറയുന്നത്. അതേസമയം, സിനിമയുടെ വിഎഫ്എക്‌സിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ