മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു..; പൊലീസിനെ സമീപിച്ച് 'ഞാന്‍ ഗന്ധര്‍വ്വന്‍' താരം

‘ഞാന്‍ ഗന്ധര്‍വ്വന്‍’ താരം നിതീഷ് ഭരദ്വാജ് മുന്‍ ഭാര്യയ്‌ക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്. തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് നടന്‍ പറയുന്നത്.

മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പറയുന്നത്. ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യര്‍ത്ഥിച്ച് താരം കത്ത് അയച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.

2018ല്‍ ആണ് നിതീഷും സ്മിതയും വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് 11 വയസുള്ള ഇരട്ടക്കുട്ടികളാണുള്ളത്. ദേവയാനി, ശിവരഞ്ജിനി എന്ന് പേരുള്ള മക്കളെ സ്മിത കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പരാതിയില്‍ പറയുന്നത്. 2009ല്‍ ആയിരുന്നു നിതീഷും സ്മിതയും വിവാഹിതരായത്.

ഹിന്ദി ടെലിവിഷന്‍ ഷോയായ ‘മഹാഭാരത’ത്തിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. മോനിഷ പട്ടീല്‍ ആയിരുന്നു നിതീഷിന്റെ ആദ്യ ഭാര്യ. 1991ല്‍ വിവാഹിതരായ നിതീഷും മോനിഷയും 2005ല്‍ വേര്‍പിരിഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ