ലോകേഷ് കനകരാജിനെതിരെ നടപടിയുമായി മദ്രാസ് ഹൈക്കോടതി; ലിയോ ടിവി സംപ്രേഷണം അനിശ്ചിതത്വത്തിൽ

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിൽ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഹർജിയിൽ ലോകേഷ് കനകരാജിനും സെൻസർ ബോർഡിനും നോട്ടീസയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

‘ലിയോ’ സിനിമ കണ്ട് മാനസിക സമ്മര്‍ദ്ദത്തിലായ തനിക്ക് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകന്‍ ആണ് ഹര്‍ജിക്കാരന്‍. ലിയോ കണ്ടു തനിക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടു. നഷ്ടപരിഹാരമായി 1000 രൂപ നല്‍കണം. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ് ആണ്. ലിയോ ടിവിയില്‍ കാണിക്കുന്നത് വിലക്കണം എന്നീ ആവശ്യങ്ങളും ആരോപണങ്ങളുമാണ് ഹര്‍ജിയിലുള്ളത്.

അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ വിജയ് ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്. 148 കോടി ഓപ്പണിംഗ് ദിന കളക്ഷന്‍ നേടിയ ചിത്രം 615 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയത്. ലോകേഷ് കനകരാജിനുള്ള സീകാര്യത കൂടിയാണ് ലിയോയുടെ വന്‍ വിജയത്തിന് കാരണമായത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് വിജയ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി