ഐക്യം തകര്‍ക്കും, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തും! വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല; വിമര്‍ശിച്ച് ഹൈക്കോടതി

വെട്രിമാരന്റെ ‘മാനുഷി’ എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. സിനിമ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പരിധിയില്‍പെടുന്നതാണെന്നും റിലീസിന് മുമ്പ് വെട്ടിമാറ്റേണ്ട ആക്ഷേപകരമായ രംഗങ്ങള്‍, ദൃശ്യങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവയെ കുറിച്ച് വ്യക്തമാക്കാതെ എങ്ങനെ സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കാനാവും എന്ന് കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചു.

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് അഞ്ച് കാരണങ്ങള്‍ കൊണ്ടാണ് എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സിനിമ സംസ്ഥാനത്തിന്റെ ഐക്യം തകര്‍ക്കും, അവഹേളനപരമായ രംഗങ്ങളുണ്ട്, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നു, രാജ്യത്തെ വടക്ക്, തെക്ക് എന്ന വിഭജനത്തിലേക്ക് നയിക്കുന്നു, രാജ്യതാത്പര്യത്തിനെതിരായ വികാരമുണ്ടാക്കുന്നു എന്നിവയാണ് അത്.

എന്നാല്‍ സിനിമ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന അവകാശത്തിന് കീഴില്‍പ്പെടുന്നതാണെന്നും അതിലെ ആക്ഷേപകരമായ ഭാഗങ്ങള്‍ വ്യക്തമാക്കാതെ സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിര്‍മ്മാതാവ് മുഴുവന്‍ സിനിമയും പുതുതായി ചിത്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയായ കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വെട്രിമാരന്റെ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയാണ് മാനുഷി നിര്‍മ്മിച്ചത്. ആന്‍ഡ്രിയ നായികയായ ചിത്രത്തില്‍ നാസര്‍, ഹക്കിം ഷാ, ബാലാജി ശക്തിവേല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇളയരാജയാണ് സംഗീതം. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജൂണ്‍ 11ന് അകം കോടതി പ്രതികരണവും ആവശ്യപ്പെട്ടു.

Latest Stories

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

നിപ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യ വകുപ്പ്, പാലക്കാട് ജില്ലയിൽ 17 പേർ ഐസൊലേഷനിൽ

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

ആശ്വാസവാക്കുകളുമായി മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ, 5 ലക്ഷം രൂപ സഹായധനം കുടുംബത്തിന് കൈമാറി കെഎസ്ഇബി

അതുല്യമായ വിജയം നൽകുന്ന  ദിവ്യയോഗം:  എന്താണ്‌ ഗജകേസരി യോഗം

ബജറ്റ് സമ്മേളനത്തിനിടെ വനിത എംഎല്‍എയെ കടന്നുപിടിച്ച സംഭവം; എംഎ വാഹീദിന് നോട്ടീസ് നല്‍കി സുപ്രീംകോടതി

കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയ; നൂറിലധികം വ്യാപാരികളെ വഞ്ചിച്ചതായി ആരോപണം; പരാതിയുമായി കെജിഡിഎ രംഗത്ത്

'തബ്ലീഗ് കോവിഡ് ഇല്ല'; കോവിഡ് കാലത്തെ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് പൂര്‍ണ്ണമായും റദ്ദ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി; 70 പേര്‍ കുറ്റവിമോചിതരായി

പത്ത് വര്‍ഷമായി സഹോദരി ഭര്‍ത്താവിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു; ഇഡി നടപടിയില്‍ റോബര്‍ട്ട് വാദ്രയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി