വിശാലിന് തിരിച്ചടി; ലൈകയ്ക്ക് പലിശ അടക്കം കോടികള്‍ തിരിച്ചു നല്‍കണം, കോടതി ചിലവും വഹിക്കണം

വായ്പക്കരാര്‍ ലംഘിച്ചെന്ന കേസില്‍ നടന്‍ വിശാല്‍ ലൈക പ്രൊഡക്ഷന്‍സിന് 21.90 കോടി രൂപ 30 ശതമാനം പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. നിര്‍മ്മാണ കമ്പനിക്ക് കോടതി ചെലവും വിശാല്‍ നല്‍കണമെന്ന് ജസ്റ്റിസ് പി. ആശ ഉത്തരവിട്ടു.

വിശാലിന്റെ നിര്‍മ്മാണക്കമ്പനിയായ ‘വിശാല്‍ ഫിലിം ഫാക്ടറി’ ഫൈനാന്‍സിയര്‍ അന്‍പുച്ചെഴിയനില്‍ നിന്നും വായ്പയായി വാങ്ങിയ 21.9 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മുഴുവന്‍ ബാധ്യതയും ലൈക ഏറ്റെടുത്തിരുന്നു. നടന്‍ മുഴുവന്‍ തുകയും തിരിച്ചടയ്ക്കുന്നത് വരെ നിര്‍മ്മിക്കുന്ന എല്ലാ പടങ്ങളുടെയും അവകാശം ലൈക്കക്ക് നല്‍കാനും കരാറുണ്ടാക്കി.

എന്നാല്‍ കരാര്‍ ലംഘിച്ച് വിശാല്‍ സിനിമ റിലീസ് ചെയ്‌തെന്ന് ആരോപിച്ച് ലൈക കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ട കോടതി 15 കോടി രൂപ കെട്ടിവെക്കാന്‍ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. പണം കെട്ടിവെക്കുന്നത് വരെ സിനിമകള്‍ പുറത്തിറക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Latest Stories

വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടരുത്; ജെഎസ്കെ ആദ്യദിന ഷോ കാണാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട്

IND vs ENG: 'സിറാജ് മൂന്ന് സിക്സറുകൾ അടിച്ച് മത്സരം ജയിപ്പിക്കുമെന്ന് അദ്ദേഹം കരുതി'; ലോർഡ്‌സ് ടെസ്റ്റിനിടെയിലെ സംഭാഷണം വെളിപ്പെടുത്തി അശ്വിൻ

സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം

സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് ചെരുപ്പ് എടുക്കുന്നതിനിടെ; അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല

ആന്ദ്രെ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് തുറന്നുപറഞ്ഞ് നിത്യ മേനോൻ

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി; നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്ന് സൂചന