തമിഴകത്ത് ഇനി രാജയുടെ തേരോട്ടം; മധുര രാജ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു..!

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുര രാജ മികച്ച പ്രതികരണമാണ് നേടിയത്. . ഈ വര്‍ഷം വിഷു റീലീസ് ആയെത്തിയ ഈ ചിത്രം നൂറു കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നടത്തി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ചു നെല്‍സന്‍ ഐപ്പ് നിര്‍മ്മിച്ച ഈ സിനിമ ഇപ്പോള്‍ തമിഴിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയാണ്. മമ്മൂട്ടിയോടൊപ്പം തമിഴ് യുവ താരം ജയ് കൂടി ചിത്രത്തില്‍ ഉള്ളത് തമിഴ് പതിപ്പിന് ഗുണം ചെയ്യും എന്ന വിശ്വാസത്തില്‍ ആണ് അണിയറ പ്രവര്‍ത്തകര്‍.

ഈ വരുന്ന ഒക്ടോബര്‍ 18 നു ആണ് മധുരരാജയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യാന്‍ പോകുന്നത്. മമ്മൂട്ടി, ജയ് എന്നിവര്‍ക്ക് ഒപ്പം തെലുങ്ക് നടന്‍ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാര്‍, സലിം കുമാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, ഷംന കാസിം, നോബി, അന്നാ രാജന്‍, നരേന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയ ഈ ചിത്രത്തില്‍ ഒരു ഐറ്റം നമ്പറുമായി എത്തിയിരിക്കുന്നത് ബോളിവുഡ് താര സുന്ദരിയായ സണ്ണി ലിയോണി ആണ്. പുലി മുരുകന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റായ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മധുര രാജ. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം ആണ് ഈ ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ