മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി; വാര്‍ത്തയാക്കി തമിഴ്, തെലുങ്ക് പത്രങ്ങളും

മമ്മൂട്ടിയുടെ കരിയറില്‍ നൂറ് കോടിയെത്തുന്ന ആദ്യ ചിത്രമായി മധുര രാജ മാറിയ വിവരം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് അറിയിച്ചത്. ഇപ്പോള്‍ ഈ വിവരം തമിഴ്, തെലുഗ്, കന്നഡ ദിനപത്രങ്ങളും വാര്‍ത്ത ആക്കിയിരിക്കുകയാണ്. പ്രമുഖ തമിഴ് ദിന പത്രം ദിനമലര്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ മാസ്സ് മസാല ചിത്രത്തില്‍ തമിഴ് നടന്‍ ജയ്, തെലുഗ് നടന്‍ ജഗപതി ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മഹിമ നമ്പ്യാര്‍, അനുശ്രീ, പ്രശാന്ത് അലക്സാണ്ടര്‍, നെടുമുടി വേണു, സലിം കുമാര്‍, വിജയ രാഘവന്‍, വിനയ പ്രസാദ്, ബിജു കുട്ടന്‍, നോബി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ട്.

അഞ്ചു മലയാള ചിത്രങ്ങളാണ് 100 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഉള്ളത് മലയാള സിനിമയില്‍ നൂറു കോടി കളക്ഷന്‍ നേടിയ രണ്ടു ചിത്രങ്ങളും നൂറു കോടി ബിസിനസ്സ് ആയി നേടിയ മൂന്നു ചിത്രങ്ങളും ആണുള്ളത്. പുലിമുരുകന്‍, ലൂസിഫര്‍ , മധുര രാജ , കായംകുളം കൊച്ചുണ്ണി, ഒടിയന്‍ എന്നിവയാണ് മലയാള സിനിമയില്‍ 100 കോടി ക്ലബ്ബില്‍ ഉള്ള ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ