ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്ളൈ ചെയ്തത് സിനിമയാണോ?: എം.എ നിഷാദ്

സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശിപാര്‍ശയെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ നിഷാദ്. നാട്ടില്‍ നടക്കുന്ന സകലമാന കൊളളരുതായ്മകള്‍ക്കും കാരണം സിനിമയാണെന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്കെന്നും ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്ളൈ ചെയ്തത് സിനിമയാണോ? എന്നും ഫെയ്‌സ്ബുക്കില്‍ എം.എ നിഷാദ് ചോദിക്കുന്നു.

“എന്നാല്‍….സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാലോ? സിനിമ കണ്ട് നന്നായവര്‍ എത്ര? സിനിമ കണ്ട് ചീത്തയായവര്‍ എത്ര? ഈ കണക്കും കൂടി ബഹു :സബ്ജക്റ്റ് കമ്മിറ്റി എടുക്കാമോ ? എങ്കില്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു ഗുമ്മുണ്ടായേനെ. കൂണ് കൃഷി പോലെ ബിവറേജസ് തുറക്കുന്ന നാട്ടിലാണേ സബ്ജക്റ്റ് കമ്മിറ്റിയുടെ കണ്ടു പിടുത്തം. വിരല്‍ തുമ്പില്‍ ലോകത്തിന്റ്‌റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുണ്ട് ഇന്റ്‌റെര്‍നെറ്റ് എന്ന വാതില്‍. വിഷയ കമ്മിറ്റി അദ്ധ്യക്ഷക്ക് അതറിയാമോ? കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് സിനിമ കാണുന്നത് കൊണ്ടാണോ? ഇവിടെ ഓണത്തിനും, ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്പ്‌ളൈ ചെയ്തത് സിനിമയാണോ?”

“നാട്ടില്‍ നടക്കുന്ന സകലമാന കൊളളരുതായ്മകള്‍ക്കും കാരണം സിനിമയാണെന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്ക്…പ്രിയപ്പെട്ട സമാജികരെ നിങ്ങള്‍ ചിലത് കണ്ടില്ല എന്ന് നടിക്കുന്നതാണോ അതോ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നതാണോ? എങ്കില്‍ നിങ്ങളുടെ വീട്ടിലെ ചിലരെന്കിലും കാണുന്ന ടീ വീ സീരിയലുകള്‍ക്കെതിരെയാണ് ഇത്തരം തിട്ടൂരങ്ങള്‍ പുറപ്പെടുവീക്കേണ്ടത്. സീരിയലുകള്‍ വമിക്കുന്ന വിഷമൊന്നും ഇവിടെ ഒരു സിനിമയിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. നാട്ടില്‍ ഒരുപാട് നീറുന്ന പ്രശ്‌നങ്ങളുണ്ട്. തല്‍ക്കാലം അതൊക്കെ വിഷയമാക്ക്…പാവം സിനിമയേ വിട്ടേരെ.”

NB: ഈ സബ്ജക്റ്റ് കമ്മിറ്റി ടോം & ജെറി ഫാന്‍സാണോ എന്നാരെന്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഇതിന് രാഷ്ട്രീയം ഇല്ല…സിനിമ എന്ന കലാരൂപത്തെ നശിപ്പിക്കാന്‍ ആരെന്കിലും തുനിഞ്ഞാല്‍ എതിര്‍ക്കുക തന്നെ ചെയ്യും…

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ