കേരളമാകെ നല്ല അഭിപ്രായത്തിന്റെ 'തെളിവ്' എടുപ്പ്; പ്രതീക്ഷകള്‍ക്കും അപ്പുറമെന്ന് എം.എ നിഷാദ്

ലാല്‍, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് ഒരുക്കിയ “തെളിവ്” കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൊച്ച് ചിത്രത്തെ പ്രേക്ഷകര്‍ അംഗീകരിച്ചതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്ന് എം.എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“പ്രതീക്ഷകള്‍ക്കപ്പുറം. നമ്മുടെ സിനിമയായ “”തെളിവ്”” പ്രദര്‍ശനത്തിനെത്തിയ രണ്ടാം നാള്‍. ഒരുപാട് സന്തോഷത്തോടേയും,അതിലേറെ നന്ദിയോടേയും ഞാനീ കുറിപ്പ് എഴുതട്ടെ. എന്നും എക്കാലവും എന്റ്‌റെ കൂടെ നിന്ന സുഹൃത്തുക്കളും, മാധ്യമ സുഹൃത്തുക്കളും, സമൂഹ മാധ്യമങ്ങളിലെ, സഹോദരീ സഹോദരന്മാരുമാണ് എന്റെ ശക്തി. അത് തന്നെയാണ് തെളിവിന്റ്‌റെയും ശക്തി. നിങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് എനിക്ക് പ്രചോദനം നല്‍കുന്നത്.”

“ഈ കൊച്ച് ചിത്രത്തെ നിങ്ങള്‍ അംഗീകരിച്ചതില്‍ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഈ സിനിമ നമ്മുടെ സിനിമയാണ്. കേരളമാകെ നല്ല അഭിപ്രായത്തിന്റെ തെളിവെടുപ്പാണ് നടന്നത് അല്ലെന്കില്‍ നടക്കുന്നത്. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി! തെളിവ് കണ്ടിട്ടില്ലാത്തവര്‍ കാണുമല്ലോ. കൂടെ ഉണ്ടാകണം. ഞാന്‍ എന്നും നിങ്ങളോടൊപ്പമുണ്ട്.” എം.എ നിഷാദ് കുറിച്ചു.

രഞ്ജി പണിക്കര്‍, നെടുമുടി വേണു, ജോയി മാത്യു, സുധീര്‍ കരമന, മീരാ നായര്‍, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ, അനില്‍ പി നെടുമങ്ങാട്, തെസ്നി ഖാന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. സംഗീതം- കല്ലറ ഗോപന്‍. പശ്ചാത്തല സംഗീതം – എം.ജയചന്ദ്രന്‍. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ