അപ്‌ഡേറ്റുകള്‍ ഇല്ലെന്ന പരാതി തീര്‍ന്നില്ലേ, ഒരിക്കല്‍ കൂടി അവതരിക്കാന്‍ ഒരുങ്ങി 'ലൂസിഫര്‍'; റീ റീലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

‘എമ്പുരാന്‍’ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് ‘ലൂസിഫര്‍’ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. മാര്‍ച്ച് 27ന് എമ്പുരാന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ലൂസിഫര്‍ തിയേറ്ററുകളിലെത്തും. മാര്‍ച്ച് 20ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റീ റിലീസിനോട് അനുബന്ധിച്ച് ലൂസിഫറിന്റെ ട്രെയ്‌ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി കഴിഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ട്രെയ്‌ലറുകളില്‍ ഒന്നായിരുന്നു ലൂസിഫറിന്റെത്. റീ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയ്‌ലര്‍ കട്ട് ആണ് പുറത്തിറക്കിയിരിക്കുന്നത്. 2.01 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ വലിയ ഹൈപ്പിലെത്തിയ ലൂസിഫര്‍ പ്രതീക്ഷ പോലെ തന്നെ വന്‍ ഹിറ്റായി മാറുകയും ചെയ്തു.

2019ല്‍ മാര്‍ച്ച് 28ന് ആയിരുന്നു ലൂസിഫര്‍ ആദ്യം തിയേറ്ററുകളില്‍ എത്തിയത്. 30 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 127 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അന്ന് സിനിമ 200 കോടി കളക്ഷന്‍ നേടിയെന്ന് പ്രചാരണം നടന്നിരുന്നുവെങ്കിലും പിന്നീട് അത് തെറ്റാണെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ സമ്മതിച്ചിരുന്നു. എങ്കിലും ലൂസിഫര്‍ കേരളത്തിലും വിദേശ രാജ്യങ്ങളിലും ഓളം സൃഷ്ടിച്ചിരുന്നു.

അതേസമയം, മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുത്തിട്ടുണ്ട്. സിനിമയുടെ റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചിരുന്നു.

എന്നാല്‍ റിലീസ് വൈകില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയ്‌ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നും വിവരങ്ങളുണ്ട്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം