മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് പൃഥ്വിയുടെ സമ്മാനം; ലൂസിഫറിലെ ഡിലീറ്റഡ് വീഡിയോ വൈറല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന പൃഥ്വി ആരാധകര്‍ക്കായും ഒരു സമ്മാനം കരുതി വെച്ചിരുന്നു. തന്റെ കന്നി സംവിധാന സംരഭമായ ലൂസിഫറിനെ ഡിലീറ്റിംഗ് സീനായിരുന്നു ആരാധകര്‍ക്കായ് പൃഥ്വി കരുതി വെച്ചിരുന്നത്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം കൂളിംഗ് ഗ്ലാസും വെച്ച് ബുള്ളറ്റില്‍ വരുന്ന സീനാണ് പൃഥ്വി പങ്കു വെച്ചത്.

മികച്ച സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ വീഡിയോയ്ക്ക് രണ്ടര ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരായി. യൂട്യൂബ് ട്രെന്‍ഡിംഗിലും മൂന്നാമതുണ്ട് ഈ വീഡിയോ. സമ്മിശ്ര അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരു കൂട്ടര്‍ ഈ സീന്‍ ഒഴിവാക്കിയത് നന്നായെന്ന് പറയുമ്പോള്‍, ഈ സീനും കൂടി ഉണ്ടെങ്കില്‍ ചിത്രം കൂടുതല്‍ മാസ് ആയേനെ എന്നാണ് മറുഭാഗം പറയുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ക്യാരക്ടറുമായി ഈ രംഗം ചേരുന്നില്ലെന്നാണ് പൊതുവേയുള്ള പ്രതികരണം.

ചിത്രം ബോക്‌സ് ഓഫീസില്‍ 200 കോടിയും കടന്ന് കുതിക്കുകയാണ്. മലയാള സിനിമാ ലോകത്ത് 200 കോടി കടക്കുന്ന ആദ്യ ചിത്രമായും ഇതുമാറി. ഇന്നലെ തന്റെ 59-ാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിച്ചത്. ആരാധകരും സിനിമാ-രാഷ്ട്രീയ-കായിക മേഖലകളില്‍ നിന്ന് നിരവധി പേര്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്