ജതിന്‍ രാംദാസിന്റെ തീപ്പൊരി പ്രസംഗത്തിന് കൈയടിക്കാന്‍ അത്ര വലിയ ജനക്കൂട്ടം ഉണ്ടായിരുന്നോ?; ലൂസിഫര്‍ മേക്കിംഗ് വീഡിയോ

തിയേറ്ററുകളില്‍ ആവേശം വിതറിയ ലൂസിഫറിലെ ടൊവീനോ തോമസിന്റെ മാസ് പ്രസംഗത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടൊവീനോയുടെ ജതിന്‍ രാംദാസ് എന്ന കഥാപാത്രം വമ്പന്‍ ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് പ്രസംഗിക്കുന്ന രംഗമായിരുന്നു ഇത്.
“പി.കെ. രാംദാസിന്റെ മകന് മലയാളം പറയാനും അറിയാം, മുണ്ടു മടക്കി കുത്താനും അറിയാം…” എന്നുള്ള ടൊവീനോയുടെ ഡയലോഗില്‍ ഇളകി മറിയുന്ന ജനക്കൂട്ടം സത്യത്തില്‍ സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

എന്നാല്‍ ആ പ്രസംഗം കാണാനെത്തിയത് വളരെ കുറച്ചാളുകള്‍ മാത്രമാണെന്നതാണ് പുറത്തുവന്ന മേക്കിംഗ് വീഡിയോയില്‍ വ്യക്തമാകുന്നത്. ബാക്കിയൊക്കെ സംവിധായകന്റെ കഴിവും വിഷ്വല്‍ എഫക്ടുകളുമാണ് ആ സിനീനെ ഇത്ര ഗംഭീരമാക്കിയത്. നേരത്തെ മോഹന്‍ലാലിന്റെ എന്‍ട്രി സീനിന്റയും ചിത്രത്തിലെ ഏറ്റവും ചെലവേറിയ രംഗമായ കണ്ടെയ്‌നര്‍ സ്‌ഫോടനത്തിന്റെയും തുടങ്ങി ആറോളം മേക്കിംഗ് വീഡിയോകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ